തിരുവോണനാളിൽ ഇരിങ്ങാലക്കുട ITU ബാങ്കിന് മുൻപിൽ അടപ്പുപൂട്ടി കഞ്ഞി വച്ച് ബിജെപി ജനകീയ പ്രതിഷേധസമരം

ഇരിങ്ങാലക്കുട : സഹകാരികളുടെ ഓണം മുടക്കിയ ITU ബാങ്ക് ഭരണ സമിതി രാജി വയ്ക്കുക, ബാങ്കിൽ സമഗ്ര അന്വേഷണം നടത്തുക, സഹകാരികളുടെ സംരക്ഷണം ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് തിരുവോണനാളിൽ ഠാണാവിലുള്ള ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ അടപ്പ് പൂട്ടി കഞ്ഞിവച്ച് പ്രതിഷേധ ജനകീയസമരം സംഘടിപ്പിച്ചു.

ബിജെപി സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ പി ഉണ്ണികൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ടൗൺ പ്രസിഡണ്ട് ലിഷോൺ ജോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട കഞ്ഞി വിതരണം നടത്തി.

ജില്ലാ സെക്രട്ടറി ശ്യാംജി മാടത്തിങ്കൽ, അഖിലാഷ് വിശ്വനാഥൻ, മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, സംസ്ഥാന സമിതിയംഗം സന്തോഷ് ചെറാക്കുളം, മണ്ഡലം വൈസ് പ്രസിഡണ്ട് അമ്പിളി ജയൻ, പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ, ടൗൺ ഏരിയ ജനറൽ സെക്രട്ടറി ബാബുരാജ്, മണ്ഡലം സെക്രട്ടറി സെബാസ്റ്റ്യൻ ചാലിശ്ശേരി, കൗൺസിലർ സ്മിത കൃഷ്ണകുമാർ, രാധേഷ് മേനോൻ, സിക്സൻ മാളക്കാരൻ, റീജ സാന്തോഷ്, സിന്ധു സോമൻ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page