‘വീട്ടിലെ ലൈബ്രറിയിൽ’ ചങ്ങമ്പുഴ അനുസ്‌മരണം നടത്തി

ഇരിങ്ങാലക്കുട : കാറളം വീട്ടിലെ ലൈബ്രറിയിൽ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 115 -ാം ജൻമദിനത്തിൽ അനുസ്‌മരണ സമ്മേളനം നടത്തി. കവയിത്രിയും എഴുത്തുകാരിയുമായ ഡോ. ഗീത നമ്പൂതിരിപ്പാട് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ആർ. സ്റ്റാൻലി അദ്ധ്യക്ഷത വഹിച്ച വേദിയിൽ പി.ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി.

കവിതയും ജീവിതവും എന്ന വിഷയം കവയിത്രിയും അധ്യാപികയുമായ പ്രബിത അവതരിപ്പിച്ചു. ഫോട്ടോഗ്രാഫർ ജയൻ വീട്ടിലെ ലൈബ്രറിയിലേക്ക് നൽകിയ ഫോട്ടോഗ്രാഫർ മാസികകളും പുസ്‌തകങ്ങളും ബ്ലോക്ക് മെമ്പർ പ്രസീന സജയൻ റഷീദ് കാറളത്തിന് കൈമാറി. കെ. എൻ. രാമൻമാഷ് , പി. ബാലകൃഷ്ണൻ റഷീദ് കാറളം എവിവർ സംസാരിച്ചു. കവിയരങ്ങും നടന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page