മാധവനാട്യഭൂമിയിലെ ദശരൂപകമഹോത്സവത്തിൽ രുഗ്‌മിണിഹരണം കൂടിയാട്ടം അരങ്ങേറി – ഇന്ന് രസസദനം ഭാണം അരങ്ങേറും

ഇരിങ്ങാലക്കുട : കൂടിയാട്ട ഇതിഹാസം അമ്മന്നൂർ മാധവ ചാക്യാരുടെ സ്മരണാർത്ഥം ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ നടക്കുന്ന ഗുരുസ്‌മരണ ദശരൂപകമഹോത്സവത്തിൻ്റെ മൂന്നാം ദിവസം ഡോ. അപർണ നങ്ങ്യാർ സംവിധാനം ചെയ്ത രുഗ്‌മിണിഹരണം കൂടിയാട്ടം അരങ്ങേറി.



കൂടിയാട്ടത്തിന് മുൻപ് ഡോ.. വി. ആർ മുരളിധരൻ ദശരൂപകങ്ങളിലെ ഈഹാമൃഗം – രുഗ്‌മിണി ഹരണം ഗ്രന്ഥത്തിൻ്റെ സാഹിതീയത എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി രുഗ്‌മിണിയും സഖിയായ മകരന്ദികയും തമ്മിൽ കൃഷ്‌ണ ഗുണങ്ങളെ കുറിച്ച് പറയുന്നതും രുഗ്‌മിണി കൃഷ്‌ണൻ്റെ ചിത്രം കണ്ട് അനുരാഗവിവശയാവുന്നതും ആയിരുന്നു പ്രധാന അഭിനയരംഗങ്ങൾ.



രുഗ്‌മിണിയായി ഡോ.അപർണ നങ്ങ്യാരും മകരന്ദികയായിട്ട് സരിത കൃഷ്‌ണകുമാറും രംഗത്തെത്തി. രുഗ്‌മിണി ഹരണം അവതരണത്തിൽ മിഴാവ് കലാമണ്ഡലം രാജീവ് , കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്‌ണൻ, മൂർക്കനാട് ദിനേശ് വാര്യർ താളത്തിൽ ആതിര ഹരിഹരൻ ഗുരുകുലം വിഷ്ണുപ്രിയ ഗുരുകുലം ഋതു , ഗുരുകുലം ഗൗരി, മേധാ നങ്ങ്യാർ എന്നിവർ പങ്കെടുത്തു.



നാലാം ദിവസമായ ശനിയാഴ്ച മാർഗിമധു ചാക്യാർ സംവിധാനം ചെയ്ത രസസദനം ഭാണം അരങ്ങേറും. ഏക പാത്ര അവതരണമായ ഭാണത്തിൽ മാർഗി മധു ചാക്യാർ വിടനായി രംഗത്തെത്തും. ഭാണം അവതരണത്തിന് മുൻപ് ദിലീപ് രാജ ഭാണം – കാവ്യഭംഗിയും അഭിനയ വഴികളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും .

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page