‘കലയിലെ ഈശ്വരീയത’ എന്ന വിഷയത്തിൽ ശ്രീ സംഗമധർമ്മസമിതി രാമായണ മാസാചരണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 4ന് സെമിനാർ സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : ശ്രീ സംഗമധർമ്മസമിതി രാമായണ മാസാചരണത്തോടനുബന്ധിച്ച് ‘കലയിലെ ഈശ്വരീയത’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട സംഗമം ഹാളിൽ ഓഗസ്റ്റ് 4 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് നടക്കുന്ന സെമിനാറിൽ ഡോ. ജയന്തി (കഥകളി), സംഗമേശ്വരൻ (ശാസ്ത്രീയസംഗീതം), മൂർക്കനാട് ദിനേശൻ വാര്യർ (അനുഷ്ഠാന വാദ്യങ്ങൾ) എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യും.

രാമായണമാസത്തിൽ കലാരംഗത്തെ പ്രഗത്മതികളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ഈ സെമിനാറിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഇരിങ്ങാലക്കുട ശ്രീസംഗമധർമ്മസമിതി പ്രസിഡന്റ് ഈ അപ്പു മാസ്റ്റർ സെക്രട്ടറി സതീഷൻ എസ് എന്നിവർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page