പ്രാദേശിക ചരിത്രരചനയുടെ ഭാഗമായി എസ്.എൻ ടി.ടി.ഐ വിദ്യാർഥികളുടെ ഉണ്ണായി വാരിയർ സ്മാരക കലാനിലയ സന്ദർശനം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ പ്രാദേശിക ചരിത്രരചനയുടെ ഭാഗമായും കഥകളി എന്നാ കലാരൂപം പരിചയപെടുന്നതിനുമായി ഇരിങ്ങാലക്കുട എസ്.എൻ ടി.ടി.ഐ വിദ്യാർഥികൾ ഉണ്ണായി വാരിയർ സ്മാരക കലാനിലയം സന്ദർശിച്ചു. കഥകളിയുടെ പ്രചാരണത്തിനും പ്രോത്സാഹനത്തിനുമായി ഉണ്ണായിവാര്യരുടെ സ്മരണാർത്ഥം ഇരിങ്ങാലക്കുടയിൽ 1955 ഡിസംബർ 7-ന് ആരംഭിച്ച ഈ സ്ഥാപനത്തിൽ കഥകളി പരിശീലിപ്പിക്കുന്നതോടൊപ്പം ഡിഗ്രി തലത്തിലുള്ള കോഴ്‌സുകളും, കഥകളി ആസ്വദിക്കാനുള്ള ആസ്വാദനസഹായികളുണ്ട്.

കലാമണ്ഡലം വിജയകുമാർ, കലാനിലയം സൂരജ് എന്നിവരുടെ നേതൃത്വത്തിൽ കഥകളി മുദ്രകൾ എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ ഡെമോൺസ്ട്രേഷൻ സംഘടിപ്പിച്ചു. നിരവധി ആട്ടക്കഥകൾ എഴുതിയ ടി വേണുഗോപാൽ വിവരണം നൽകുകയും വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു . തുടർന്ന് കല്യാണസൗഗന്ധികം കഥകളിയുടെ ഡെമോൺസ്ട്രേഷൻ നടന്നു

ഭീമനായി കലാനിലയം മനോജ്, സംഗീതം കലാനിലയം രാമകൃഷ്ണൻ, കലാനിലയം രാജീവൻ, ചെണ്ട കലാനിലയം രതീഷ്, മദ്ദളം കലാനിലയം ശ്രീജിത്ത്, ചുട്ടി കലാനിലയം പ്രശാന്ത്, അണിയറ കലാനിലയം മനോജ്.

അദ്ധ്യാപകരായ കവിത പി വി , ശ്രീജ പി പി, ശില്പ ആൻ ജോയ്, അനീഷ കെ എ , രേഷ്മ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് എസ്.എൻ ടി.ടി.ഐ വിദ്യാർഥികൾ ഉണ്ണായി വാരിയർ സ്മാരക കലാനിലയം സന്ദർശിച്ചത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page