കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ നടത്തിവരുന്ന സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിലെ പുരുഷാർത്ഥക്കൂത്തിൽ അശനം എന്ന ഭാഗത്തിൽ “പന്ത്രണ്ടാം മാസം” അരങ്ങേറി

ഇരിങ്ങാലക്കുട : ശ്രീ.കൂടൽമാണിക്യം ദേവസ്വത്തിന്റെ സഹായസഹകരണത്തോടെ ഇരിങ്ങാലക്കുട കൂടിയാട്ട ആസ്വാദകസംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രം കൂത്തമ്പലത്തിൽ വച്ച് സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിൽ പുരുഷാർത്ഥക്കൂത്തിൽ “പന്ത്രണ്ടാം മാസം” എന്ന ഭാഗം അരങ്ങേറി.

ഇന്നത്തെ സാമൂഹിക അവസ്ഥയിൽ, എല്ലാ ജനങ്ങൾക്കും സ്വാസ്ഥ്യത്തോടുകൂടിയ നിലനിൽപ്പിന് സാത്വികവും ശുചിത്വപൂർണ്ണവുമായ ഭക്ഷണമാണ് ഉത്തമം എന്ന് സന്ദേശമാണ് അശനം എന്ന പുരുഷാർത്ഥക്കൂത്തിൽ അവതരിപ്പിയ്ക്കുന്നത്. ഗ്രാമവാസികളായ ജനങ്ങൾ ഒന്നടക്കം നായ്ക്കരപ്ഫന്റെ ഭവനത്തിലെത്തിച്ചേർന്ന് പന്ത്രണ്ടാം മാസം സദ്യ അനുഭവിയക്കുന്ന ഭാഗം തന്മയത്ത്വത്തോടെ ക്ഷേത്രം പാരമ്പര്യ അവകാശികളായ അമ്മന്നൂർ മഠം ഗുരു കുട്ടൻ ചാക്യാർ അവതരിപ്പിച്ചു. നാളെ നാലാം പുരുഷാർത്ഥമായ “രാജസേവ” എന്ന പുരുഷാർത്ഥം അരങ്ങേറും.

പി.കെ.ഹരീഷ് നമ്പ്യാർ, നേപത്ഥ്യ ജിനേഷ് നമ്പ്യാർ, ഇന്ദിര നങ്ങ്യാർ, രാധ നങ്ങ്യാർ, ദേവി നങ്ങ്യാർ, അജയൻ മാരാർ യഥാക്രമം മിഴാവിലും, താളം, ഇടയ്ക്കയിലും പങ്കുകൊണ്ടു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page