കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുൻ സഹകരണ മന്ത്രി എ.സി. മൊയ്തീന്റെ വിശ്വസ്തനുമായ പി.ആര്‍. അരവിന്ദാക്ഷനെ ഇ.ഡി. അറസ്റ്റ് ചെയ്തു

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.ആര്‍. അരവിന്ദാക്ഷനെ ഇ.ഡി.അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അരവിന്ദാക്ഷന്‍ എ.സി.മൊയ്തീന്റെ വിശ്വസ്തനും കൂടിയാണ്. കരുവന്നൂര്‍ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.

കരുവന്നൂരുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്യുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് അരവിന്ദാക്ഷന്‍. മുന്‍ മന്ത്രിയും എംഎല്‍എയമായ എ.സി.മൊയ്തീന്‍, സിപിഎം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണന്‍ എന്നിവരെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. ചോദ്യംചെയ്തിരുന്നു.

continue reading below...

continue reading below..

You cannot copy content of this page