കത്തിഡ്രൽ ദേവാലയത്തിൽ ദുഖ: വെള്ളി ദിനാചരണ പരിപാടികൾക്കിടയിൽ മാല മോഷണശ്രമം നടത്തിയ രണ്ട് സ്ത്രീകൾ പിടിയിലായി

ഇരിങ്ങാലക്കുട : കത്തിഡ്രൽ ദേവാലയത്തിൽ ദുഖ: വെള്ളി ദിനാചരണ പരിപാടികൾക്കിടയിൽ മാല മോഷണശ്രമം നടത്തിയ രണ്ട് സ്ത്രീകൾ പിടിയിലായി. തമിഴ് നാട് ദിണ്ഡിഖൽ സ്വദേശികളായ മുത്താത്ത (35), ശിങ്കമ്മാ (41) എന്നിവരാണ് പിടിയിലായത്. ദേവാലയത്തിന് പുറത്തുള്ള പന്തലിൽ ആരാധന നടക്കുന്നതിടെ മോഷണശ്രമം നടത്തുകയായിരുന്ന ഇവരെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Continue reading below...

Continue reading below...

ഇരിങ്ങാലക്കുട എസ് എച്ച് ഓ അനീഷ് കരിമിന്റെ നേതൃത്വത്തിൽ അറസ്റ്റ് രേഖപെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി. മുൻപും സമാന രീതിയിൽ കേസുകളിൽ ഉൾപെട്ടവരാണ് പ്രതികൾ എന്ന് പോലിസ് പറഞ്ഞു.

.

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD