ഇരിങ്ങാലക്കുട: ബാലവേദി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി. അച്യുതമേനോൻ സ്മാരക മന്ദിരത്തിൽ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. കൈപ്പമംഗലം എം.എൽ.എ ഇ.ടി ടൈസൺ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബാലവേദി മണ്ഡലം ചെയർമാൻ റഷീദ് കാറളം അദ്ധ്യക്ഷത വഹിച്ചു. ബാലവേദി ജില്ലാ സെക്രട്ടറി ശിവപ്രിയ, സി.പി.ഐ മണ്ഡലം പ്രസിഡൻറ് പി. മണി എന്നിവർ ആശംസകൾ അർപ്പിച്ചു.
Continue reading below...

Continue reading below...
ചിരിയും ചിന്തയും എന്ന വിഷയത്തെക്കുറിച്ച് സി.ഡി ബാബു ചങ്ങനാശ്ശേരിയും, ശാസ്ത്ര കൗതുകം എന്ന വിഷയത്തെക്കുറിച്ച് പ്രശാന്ത് മാഷും, എഴുത്തിന്റെ വഴികൾ എന്ന വിഷയത്തെക്കുറിച്ച് റഷീദ് കാറളവും ,കളിയിൽ അല്പം കാര്യം എന്ന് വിഷയത്തിൽ വി.എസ് ഉണ്ണികൃഷ്ണനും ക്ലാസുകൾ എടുത്തു. ക്യാമ്പിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ
▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD