പള്ളിപ്പുറം ഗോപാലൻ നായരാശാൻ അനുസ്മരണം ഒക്ടോബർ 2 ന് – കഥകളി മദ്ദളം കലാകാരൻ കലാനിലയം ബാബു ആശാന് പള്ളിപ്പുറം ഗോപാലൻ നായരാശാൻ പുരസ്‌കാരം

ഇരിങ്ങാലക്കുട : കഥകളി ആചാര്യനായിരുന്ന പള്ളിപ്പുറം ഗോപാലൻ നായരാശാന്റെ അനുസ്മരണം ഒക്ടോബർ 2 ന് വെള്ളിയാഴ്ച വൈകിട്ട് നാലിന് ഇരിങ്ങാലക്കുട മാധവ നാട്യഭൂമി ഗുരുകുലത്തിൽ വച്ച് നടക്കും. ഗോപാലൻ നായരാശാന്റെ പേരിലുള്ള പുരസ്കാരം പ്രശസ്ത കഥകളി മദ്ദളം കലാകാരൻ ആയ കലാനിലയം ബാബു ആശാന് നൽകുമെന്നു പള്ളിപ്പുറം ഗോപാലൻ നായരാശാൻ സമതി പ്രസിഡന്റ് പ്രൊഫ. നായർ ലക്ഷ്മണൻ നായർ കൺവീനർ കലാനിലയം ഗോപി എന്നിവർ അറിയിച്ചു.



സമ്മേളനത്തിൽ എം.എൽ.എ അഡ്വ. തോമസ് ഉണ്ണിയാടൻ, അഡ്വ. എ യു രഘുരാമൻ പണിക്കർ, മുൻമന്ത്രി ഡോ. ആർ ബിന്ദു, ഡോ. മുരളി ഹരിതം, രമേശൻ നമ്പീശൻ എന്നിവർ പങ്കെടുക്കും. തുടർന്ന് മേജർ സെറ്റ് കഥകളി അവതരണം സർവ്വതോഭദ്രം കലാകേന്ദ്രം ശ്രീ ആവണങ്ങാട്ടിൽ കളരി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page