ഇരിങ്ങാലക്കുട : എസ്.എൻ പബ്ലിക് ലൈബ്രറിയിൽ ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് എഴുത്തുകാരെ ആദരിച്ചു. ലൈബ്രറി പ്രസിഡൻറ് ഡോ. സി കെ രവി അധ്യക്ഷത വഹിച്ച മലയാള സാഹിത്യത്തെ ഇംഗ്ലീഷ് വായനക്കാരിലേക്ക് എത്തിച്ച ശ്രദ്ധേയ എഴുത്തുകാരിയും വിവർത്തകയും ഗവേഷകയും ആയ ഡോ. ജയശ്രീ കളത്തിൽ, സമകാലിക മലയാളത്തിലെ ശ്രദ്ധേയനായ കവിയും എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഒ.പി സുരേഷ് എന്നിവരെ ലൈബ്രറി പ്രസിഡൻറ് ഡോ. സി കെ രവി പൊന്നാടയണിയിച്ചു.
ചടങ്ങിൽ സെക്രട്ടറി പി കെ ഭരതൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പി വി കവിത, എസ് എൻ എൽ പി ഹെഡ്മിസ്ട്രസ് ഗോൾഡ, എൻ ബി,എസ്എൻ ടി ടി ഐ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീജ പി പി, ജോയിൻ്റ് സെക്രട്ടറി അജയ്ഘോഷ് പി.കെ, ലൈബ്രേറിയന്മാരായ ടി. ഒ ബീന ടീച്ചർ, രജന പി ആർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



