ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവൻ ഇരിങ്ങാലക്കുടയിൽ ദേശീയ ഹിന്ദിദിനം ആഘോഷിച്ചു. കുട്ടികളിൽ ഭാഷാസ്നേഹം വളർത്തുന്നതിനും വിവിധ ഭാഷകളിലെ നൈപുണികൾ വിപുലപ്പെടുത്തുന്നതിനുമായി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ഹിന്ദിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹിന്ദിയിലെ പ്രമുഖ എഴുത്തുകാരുടെ വേഷം ധരിച്ചെത്തിയ വിദ്യാർത്ഥികൾ വിവിധ കൃതികളിൽ നിന്നുള്ള ഭാഗങ്ങൾ അവതരിപ്പിക്കുകയും എഴുത്തുകാരെ പരിചയപ്പെടുത്തുകയും ചെയ്തു.
നൃത്തപരിപാടികൾ, ഗാനങ്ങൾ, കവിതകൾ, പ്രസംഗം, വിദ്യാർത്ഥികൾ തയ്യാറാക്കിയ ചാർട്ടുകളുടെ പ്രദർശനം തുടങ്ങിയവയും ഉണ്ടായിരുന്നു. പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ ഗിരിജ മേനോൻ , ഹിന്ദി വിഭാഗം മേധാവി ബീന പി എം എന്നിവർ സന്നിഹിതരായിരുന്നു. ഹിന്ദിവിഭാഗം അധ്യാപകർ പരിപാടികൾ ഏകോപിപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



