പരീക്ഷയെ എങ്ങിനെ പേടി കൂടാതെ അഭിമുഖീകരിക്കാം ? ബോധവത്ക്കരണ ക്ലാസ്സ് നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെല്ലിന്‍റെ ആഭിമുഖ്യത്തിൽ പരീക്ഷയെ എങ്ങിനെ പേടി കൂടാതെ അഭിമുഖീകരിക്കാം എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ്സ് നടത്തി.

പഠനത്തോടുള്ള വിമുഖതയും പരീക്ഷയെ അഭിമുഖീകരിക്കുവാനുള്ള പേടിയും വിദ്യാർത്ഥികളിൽ കൂടി വരുന്ന സാഹചര്യത്തിൽ പഠനം എങ്ങനെ സന്തോഷകരമായ അനുഭവമാക്കാം എന്നും എങ്ങനെ പരീക്ഷയെ പേടി കൂടാതെ സമീപിക്കാം എന്നുമുള്ള വിഷയത്തിൽ കൗൺസലിംഗ് സൈക്കോളജിസ്റ്റും ഫാമിലി തെറാപിസ്റ്റുമായ റെജീന സെബാസ്റ്റ്യൻ വിദ്യാർത്ഥികളുമായി സംവദിച്ചു. പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ, കരിയർ മാസ്റ്റർ സുരേഖ എം വി എന്നിവർ നേതൃത്വം നൽകി.

continue reading below...

continue reading below..

You cannot copy content of this page