വാരിയർ സമാജം സംസ്ഥാന സമ്മേളനം ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു – കഴകത്തെയും, അനുഷ്ഠാനത്തെയും സംരക്ഷിക്കപ്പെടണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു

ഇരിങ്ങാലക്കുട : സമസ്ത കേരള വാരിയർ സമാജം 47-ാം സംസ്ഥാന സമ്മേളനം ഇരിങ്ങാലക്കുട നഗരസഭാ ടൗൺ ഹാളിൽ (ഉണ്ണായിവാരിയർ നഗർ ) പത്മശ്രീ പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്തു . സംസ്ഥാന പ്രസിഡണ്ട് പി.കെ. മോഹൻദാസ് അധ്യക്ഷത വനിച്ചു. കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി എം.ഡി. സി. ദേവി ദാസ് വാര്യർ മുഖ്യപ്രഭാഷണം നടത്തി.

ജനറൽ സെക്രട്ടറി വി.വി. മുരളീധര വാരിയർ , ട്രഷറർ വി.വി. ഗിരീശൻ , കോ- ഓഡിനേറ്റർ എ.സി. സുരേഷ്, കൺവീനർ വി.വി. സതീശൻ എന്നിവർ പ്രസംഗിച്ചു. മാതൃപൂജ , കേളി എന്നിവ നടന്നു. ദീപശിഖ , പതാക സ്വീകരണം നൽകി. തുടർന്ന് പ്രതിനിധി സമ്മേളനം നടന്നു. കഴകത്തെയും, അനുഷ്ഠാനത്തെയും സംരക്ഷിക്കപ്പെടണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. വൈകീട്ട് സാംസ്കാരിക സമ്മേളനം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page