കരുവന്നൂര്‍ പാലത്തില്‍ നിന്ന് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് ആയുർവേദ ഡോക്ടർ

ഇരിങ്ങാലക്കുട : കരുവന്നൂര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവഡോക്ടർ മരിച്ചു. തൃശ്ശൂര്‍ അശ്വനി ആശുപത്രിക്ക് സമീപം സ്വകാര്യ ഫ്ളാറ്റില്‍ താമസിക്കുന്ന കരോട്ട് കരോട്ട് വീട്ടില്‍ വര്‍ഗ്ഗീസിന്റെ മകള്‍ ഡോ. ട്രേസി വര്‍ഗ്ഗീസ് (26) ആണ് മരിച്ചത്. ആയൂര്‍വേദ ഡോക്ടറാണ്.

continue reading below...

continue reading below..വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് ട്രെയ്‌സി പുഴയിലേക്ക് ചാടിയത്. ചെറിയപാലം ഭാഗത്തുനിന്ന് നടന്നുവന്ന യുവതി, വലിയപാലത്തിന്റെ നടുവിലെത്തി ചെരിപ്പൂരിയിട്ടശേഷം കൈവരിയുടെ മുകളിലൂടെ പുഴയിലേയ്ക്ക് ചാടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.സംഭവമറിഞ്ഞ് ഇരിങ്ങാലക്കുട- ചേര്‍പ്പ് പോലീസ് സ്ഥലത്തെത്തി. അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് തൃശ്ശൂരില്‍ നിന്ന് സ്‌കൂബ ടീം എത്തി തിരച്ചില്‍ തുടരുന്നതിനിടയിൽ തുടരുന്നതിനിടയിൽ മൂന്നു മണിയോടെ പള്ളിക്കടവിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

You cannot copy content of this page