എടക്കുളം : വെള്ളിയാഴ്ച വൈകിട്ട് ഉണ്ടായ കാറ്റിലും മഴയിലും വടക്കുംതല ചന്ദ്രൻ ഭാര്യ ശാന്തയുടെ വീട്ടിലെ മരം കോമ്പാത്ത് പാറൻക്കുട്ടി മകൻ അജിയുടെ വീടിൻ്റെ മുകളിലൂടെ വീണു. എടക്കുളം കോമ്പാറ റോഡിന് കുറുകയാണ് മരം നിലംപതിച്ചത്. ബൈക്ക് യാത്രക്കാരും വഴിയാത്രികരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വൈദ്യുതി വകുപ്പ് ജീവനക്കാർ സംഭവസ്ഥലത്ത് എത്തി ലൈൻ ഓഫ് ചെയ്യുകയും പഞ്ചായത്തിന്റെ നേതൃത്വത്തിൽ മരം വെട്ടിമാറ്റുകയും ചെയ്തു. കാറ്റിൽ ഈ മേഖലയിൽ വിവിധ ഇടങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി വിതരണം താറുമാറായി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive