ഇരിങ്ങാലക്കുട ആയുർവേദ ആശുപത്രിയിൽ ഒരു കോടിയുടെ നവീകരണത്തിന് ഉടൻ തുടക്കം: മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : എൻഎച്ച്എം പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിങ്ങാലക്കുട ആയുർവേദ ആശുപത്രിയിൽ ഒരു കോടി രൂപയുടെ നവീകരണപ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

continue reading below...

continue reading below..സംസ്ഥാന സർക്കാരിൻ്റെ ഫണ്ടു കൂടി ഉപയോഗപ്പെടുത്തി ആരോഗ്യകേരളം പദ്ധതിയുടെ ഭാഗമായാണ് ആശുപത്രി നവീകരണത്തിനൊരുങ്ങുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ആകെ പദ്ധതി ചിലവിൻ്റെ 40 ശതമാനം തുകയാണ് സംസ്ഥാന സർക്കാർ നൽകുന്നത്.നവീകരണത്തിൻ്റെ സമഗ്രമായ രൂപകല്പന സംസ്ഥാന സർക്കാരിൻ്റെ മുൻകയ്യിൽ തയ്യാറായി വരികയാണ്. നിലവിലെ സൗകര്യങ്ങൾ പരമാവധി ഉപയുക്തമാക്കുകയും അത്യാവശ്യം വേണ്ട അധിക സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തുകൊണ്ടാണ് നവീകരണം പൂർത്തിയാക്കുക – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

You cannot copy content of this page