സേവാഭാരതിയുടെ നേതൃത്വത്തിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സംഗമേശ്വര വാനപ്രസ്ഥം ആശ്രമത്തിൽ പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : സേവാഭാരതിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഇരിങ്ങാലക്കുട എസ്.എം.വി റോഡിലുള്ള സംഗമേശ്വര വാനപ്രസ്ഥം ആശ്രമത്തിൽ നടന്ന ചടങ്ങിൽ ദേശീയ സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ ശ്രീരാംശങ്കർ ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡൻറ് നളിൻ എസ് ബാബു അധ്യക്ഷത വഹിച്ചു.

ഊരകം സഞ്ജീവനി സമിതി പ്രസിഡൻറ് കെ ജി അച്യുതൻ മാസ്റ്റർ, ഫിസിഷ്യൻ ഡോ ടി.ഡി പ്രദീപ്കുമാർ, ജനറൽ പ്രാക്ടീഷണർ ഡോ ആർ ബി ഉഷ കുമാരി, വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ, ലയൺസ് ക്ലബ്ബ് മെഡിക്കൽ ക്യാമ്പ് കോഓർഡിനേറ്റർ ജോൺസൺ കോലംകണ്ണി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഇരിങ്ങാലക്കുട സേവാഭാരതി സെക്രട്ടറി പി.കെ ഉണ്ണികൃഷ്ണൻ സ്വാഗതവും മെഡിസെല്‍ കൺവീനർ ഒ എൻ സുരേഷ് ചടങ്ങിന് നന്ദിയും പറഞ്ഞു.

You cannot copy content of this page