സൗജന്യ കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : അക്കാദമിയൻസ് ചാരിറ്റബിൾ ട്രസ്റ്റ് ഇരിങ്ങാലക്കുടയും ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും റീജണൽ ക്യാൻസർ സെന്ററും നേതൃത്വം നൽകിയ സൗജന്യ കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിൽ നടന്ന ക്യാമ്പ് ഇരിങ്ങാലക്കുട നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് ഉദ്ഘാടനം നിർവഹിച്ചു. അക്കാദമിൻസ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ജഗജീ അധ്യക്ഷത വഹിച്ചു.

ജെയിംസ് , പിടിഎ പ്രസിഡന്റ് ബിനോയ് വി ആർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രമ്യ എം ഉണ്ണി, ആർ.സി.സി പ്രതിനിധി ലിജോ ടി.വി, അധ്യാപകരായ സിന്ധു എം ടി, സീന കുര്യൻ, ജിനി ദേവസി, ബിജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അക്കാദമിയൻസ് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി റിയാസ് പി എ സ്വാഗതവും ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മുരളി എം.കെ നന്ദിയും പറഞ്ഞു.

ആർ.സി.സി യിലെ മെഡിക്കൽ ഓഫീസർ ഡോ. ലത എ, സൈറ്റോടെക്നോളോജിസ്റ് ജോളി, ടെക്നിക്കൽ ഓഫീസർ ലിജോ ടി വി, രഞ്ജിനി തോമസ്, രാജി എന്നിവരാണ് ക്യാമ്പ് നയിച്ചത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page