സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് ഞായറാഴ്‌ച

വല്ലക്കുന്ന്‌ : കല്ലേറ്റുംകര ലയൺസ് ക്ലബ്ബിന്‍റെയും എ.കെ.സി.സി സെന്റ് അൽഫോൻസ് ചർച്ച് വല്ലക്കുന്നിന്‍റെയും, ആര്യ ഐ കെയർ തൃശൂർ & മെട്രോ ഹോസ്‌പിറ്റൽ ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തിൽ ജനുവരി 14 ഞായറാഴ്‌ച രാവിലെ 9.30 മുതൽ ഉച്ചക്ക് 1 മണി വരെ വല്ലക്കുന്ന് സെൻ്റ് അൽഫോൻസ ചർച്ച് ഹാളിൽ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 9 മണി മുതൽ വല്ലക്കുന്ന് സെൻ്റ് അൽഫോൻസ ചർച്ച് ഹാളിൽ ഉണ്ടായിരിക്കും എന്ന് കല്ലേറ്റുംകര ലയൺസ് ക്ലബ് പ്രസിഡന്റ് മെൽവിൻ ആന്റണി, സെക്രട്ടറി ബെൻസൺ ആന്റണി, ട്രഷറർ സോജൻ കോക്കാട്ട്, എ കെ സി സി സെന്റ് അൽഫോൻസാർ ചർച്ച് വല്ലക്കുന്ന് യൂണിറ്റ് ചെയർമാൻ ബാബു ആന്റണി, സെക്രട്ടറി അരുൺ തണ്ടിയേക്കൽ, ട്രഷറർ സജി കൊക്കാട്ട് എന്നിവർ അറിയിച്ചു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page