ഭാരതീയ വിദ്യാഭവനിൽ വിമുക്തി ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം നടന്നു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിലെ 2024-25 അധ്യയന വർഷത്തെ വിമുക്തി ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സിവിൽ എക്സൈസ് ഓഫീസർ പി എം ജദീർ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വിമുക്തി ക്ലബ് കോർഡിനേറ്റർമാരായ മെറീന ഡേവിസ്, നിഷ നായർ, സ്കൂൾ ഇന്നോവേഷൻ സെൽ കോഡിനേറ്റർ സവിത മേനോൻ എന്നിവർ പങ്കെടുത്തു.

ക്ലാസ് പ്രതിനിധികളിൽ നിന്ന് വിമുക്തി ക്ലബ് പ്രസിഡണ്ട്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം 9,11 ക്ലാസുകളിലെ കുട്ടികൾക്കായി പി എം ജദീർ നയിച്ച ബോധവൽക്കരണക്ലാസ്സ് ഉണ്ടായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page