പട്ടിക്കാംതൊടി രാവുണ്ണി മേനോൻ സ്മാരക പുരസ്കാരം സദനം കൃഷ്ണൻകുട്ടി ആശാന്

ഇരിങ്ങാലക്കുട : കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ പരമാചാര്യൻ ആയിരുന്ന പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരത്തിന് കഥകളി നടൻ സദനം കൃഷ്ണൻകുട്ടി ആശാൻ അർഹനായി. 25,000 രൂപയാണ് പുരസ്കാരത്തുക

ചെറുതുരുത്തി കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ ഗുരുസ്മരണ ദിനമായ സെപ്റ്റംബർ 18ന് ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.

കലാമണ്ഡലം വൈസ് ചാൻസിലർ ഡോ. എം വി നാരായണൻ, ഡോ. കലാമണ്ഡലം ഗോപി, കഥകളി വടക്കൻകളരി മേധാവി കലാമണ്ഡലം മുകുന്ദൻ എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

continue reading below...

continue reading below..

You cannot copy content of this page