ആനന്ദപുരം ശ്രീകൃഷ്ണയിൽ റോബോട്ടിക് എക്സ്പോ

ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ റോബോട്ടിക് എക്സ്പോ സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ റോബോ ഹെൻ, ഓട്ടോമാറ്റിക്ക് സ്റ്റെയർ, ഓട്ടോമാറ്റഡ് ഗേറ്റ്, ഹാൻ്റ് റെറ്റ് ഫീഡ് ചെയ്താൽ സ്വന്തം കയ്പടയിൽ അക്ഷരങ്ങൾ പ്രിൻറ് ചെയ്യുന്ന പ്രിൻറർ ,മ്യൂസിക്ക് ലെറ്റ് എന്നിവ പ്രദർശനത്തിലെ താരങ്ങളായി.

യൂണിറ്റ് അംഗങ്ങളായ എം.എസ് ശ്രീവേദ്, അദ്വൈത് ദിലീപ്, എയ്ഞ്ചിലിൻ ടോണി, ഗോഡ്സൺ പ്രിൻസൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രദർശന വസ്തുക്കൾ ഒരുക്കിയത്. അധ്യാപകരായ കെ.എം സൗമ്യ, കെ.ഇ ഷിനി എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page