ആളൂർ ഗ്രാമ പഞ്ചായത്തിന്റെയും ഗവ. ഹോമിയോ ഡിസ്പെൻസറി ആളൂരിന്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

കല്ലേറ്റുംകര : ആളൂർ ഗ്രാമപഞ്ചായത്തിന്റെയും ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി ആളൂരിന്റെയും നേതൃത്വത്തിൽ ജൂൺ 21 അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. ഇരിങ്ങാലക്കുട എംഎൽഎ അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. പുല്ലാംകുഴൽ വാദ്യ വിദഗ്ധൻ പ്രകാശൻ ഇ എ. മുഖ്യാതിഥിയായിരുന്നു. ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.




ആളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പിസി ഷണ്മുഖൻ പാലത്തിങ്കൽ സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ, ബ്ലോക്ക് മെമ്പർമാർ, ആളൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാർ, അലോപ്പതി ആയുർവേദ മെഡിക്കൽ ഓഫീസർമാർ, ആശ വർക്കർ,അംഗൻവാടി വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ,എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



യോഗ സന്ദേശവും യോഗ ഇൻസ്‌ട്രക്ടർ സുകുമാരൻ വി കെ യുടെ നേതൃത്വത്തിൽ 240 പേർ പങ്കെടുത്ത യോഗ പ്രകടനവും നടന്നു. ആളൂർ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോക്ടർ മാനസ എ എസ് നന്ദി അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page