പൂമംഗലം പടിയൂർ കോൾ പാടാശേഖരം തെക്കോർത്ത് കോളിലെ ബണ്ടിന്റെ നിർമാണോൽഘാടനം

പടിയൂർ : ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പൂമംഗലം പടിയൂർ കോൾ പാടാശേഖരം തെക്കോർത്ത് കോളിലെ ബണ്ടിന്റെ നിർമാണോൽഘാടനം വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ വത്സല ബാബു നിർഹഹിച്ചു. പടിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി കണ്ണൻ അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ 11ലക്ഷം രൂപ വികസന ഫണ്ട്‌ വിഹിതവും പടിയൂർ ഗ്രാമപഞ്ചായത്തിന്റെ 2.15 ലക്ഷം രൂപ വികസന ഫണ്ടും ഉപയോഗിച്ചാണ് കാലങ്ങളായി ഇടിഞ്ഞു കിടക്കുന്ന ബണ്ട് നിർമ്മിക്കുന്നത്. പടിയൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറാണ് പദ്ധതി നിർവഹിക്കുന്നത്. വെള്ളാങ്കല്ലൂർ.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമ രാമൻ, ബ്ലോക്ക് മെമ്പർമാരായ വി ആർ രമേശ്, സന്ധ്യ, ജിതിൽ ഗോപി, പടിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഈശ്വരി ജയൻ, കൃഷി ഓഫീസർ റുബീന സി എം, തെക്കോർത്തു കോൾ പടവ് സെക്രട്ടറി സരസൻ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോമി ബേബി സ്വാഗതവും പടിയൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ മുഹമ്മദ് സാലിഹ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page