പൊറത്തിശ്ശേരി : ആൾക്കൂട്ട അരാജകത്വത്തിന് എതിരെ ബിജെപി പൊറത്തിശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവ് ജനസഭ സംഘടിപ്പിച്ചു. കണ്ടാരംതറ മൈതാനത്ത് നടന്ന ജനസഭക്ക് ഏരിയ പ്രസിഡണ്ട് സൂരജ് കടുങ്ങാടൻ അദ്ധ്യക്ഷത വഹിച്ചു. എസ്.സി. മോർച്ച സംസ്ഥാന സെക്രട്ടറി സജീവൻ പള്ളത്ത് ഉദ്ഘാടനം നിർവഹിച്ചു.
ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ്, ജില്ല സെക്രട്ടറി രിമപ്രകാശൻ , മണ്ഡലം ജനറൽ സെക്രട്ടറി വി.സി.രമേഷ് , സെക്രട്ടറി ഷാജു.ടി.കെ. എന്നിവർ സംസാരിച്ചു.
മഹിളാ മോർച്ച ജില്ല ജനറൽ സെക്രട്ടറി സിന്ധു സതീഷ് സ്വാഗതവും, ഏരിയ ജനറൽ സെക്രട്ടറി സൂരജ് നമ്പ്യാങ്കാവ് നന്ദിയും പറഞ്ഞു.
ഏരിയ വൈസ് പ്രസിഡണ്ടുമാരായ സന്തോഷ് കാര്യാടൻ, സുരേഷ്. കെ.കെ, സന്തോഷ് കോഞ്ചാത്ത്, രമിത്ത് മാരാത്ത്, ചിത്രബിനിൽ, കൗൺസിലർമാരായ വിജയകുമാരി അനിലൻ,
രമീള സതീശൻ ബൂത്തു നേതാക്കൾ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
