കാട്ടൂർ : കാട്ടൂർ കലാസദനം_സർഗ്ഗ സംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ തുടർച്ചയായി നടത്തിവരുന്ന ദ്വൈവാര സാംസ്കാരിക സംഗമത്തോടനുബന്ധിച്ച് പി.എൻ. പണിക്കർ അനുസ്മരണവും കഥാവിചാരവും നടത്തി. കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ സംഘടിപ്പിച്ച അനുസ്‌മരണ സദസ്സ് ഗ്രന്ഥശാലാസംഘം താലൂക്ക് ജോ: സെക്രട്ടറി കെ.എൻ. സുരേഷ് കുമാറും കഥാവിചാരം സാഹിത്യകാരൻ ആൻ്റെണി കൈതാരത്തും ഉദ്ഘാടനം ചെയ്തു. കാട്ടൂർ രാമചന്ദ്രൻ അദ്ധ്യക്ഷനായി.
രാമചന്ദ്രൻ വേളേക്കാട്, വി. ആർ. മോഹനൻ, എന്നിവർ അവതരിപ്പിച്ച കഥകളുടെ ചർച്ചയിൽ , പി.എസ്സ് മുഹമ്മദ് ഇബ്രാഹിം (സിംപ്സൺ ഇബ്രു), കെ.പി. രാജൻ, പഴുവിൽ ഗോപിനാഥ്, ഹൗവ്വടീച്ചർ, സുഗതൻ പൊറത്തിശ്ശേരി, അനിലൻചരുവിൽ, ഡോ: ജോൺസൺ ഫ്രാൻസീസ്, ജോസ് മഞ്ഞില, സി.വി. ശ്രീലത,കെ ദിനേശ് രാജ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





