ഇരിങ്ങാലക്കുട : പദ്മഭൂഷൺ ഗുരു അമ്മന്നൂർ മാധവച്ചാക്യാരുടെ 108-ാമത് ജന്മശതാബ്ദി ആചരണം “ആചാര്യനമസ്കൃതി” എന്ന പേരിൽ ഗുരുസ്മരണയായി മാധവമാതൃഗ്രാമം സംഘടിപ്പിയ്ക്കുന്നു. ശക്തിഭദ്രകവിയുടെ ആശ്ചര്യചൂഡാമണി നാടകത്തിന്റെ രണ്ടാമങ്കമായ ശൂർപ്പണഖാങ്കം കൂടിയാട്ടവും ഇതോടൊപ്പം അരങ്ങേറുന്നു. ജൂൺ 1 ഞായർ വൈകിട്ട് 5ന് യോഗമണ്ഡപം, പൂന്തോട്ടം ആയുർവേദാശ്രമം, കുളക്കാട്, ചെർപുളശ്ശേരിയിലാണ് വേദി.
പത്മഭൂഷൻ അമ്മന്നൂർ മാധവ ചാക്യാർ അനുസ്മരണ ചടങ്ങ് ജൂൺ 1 ന് വെകീട്ട് 5 മണിക്ക് ആരംഭിക്കും. കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗം അപ്പുക്കുട്ടൻ സ്വരലയം ഉദ്‌ഘാടനം നിർവഹിക്കും. കലാ നിരൂപകൻ ശ്രീവൽസൻ തിയ്യാടി അധ്യക്ഷത വഹിക്കും. മാർഗി, തിരുവനന്തപുരം കുടിയാട്ടം വകുപ്പ് മേധാവി മാർഗി സജീവ് നാരായണ ചാക്യാർ അമ്മന്നൂർ മാധവ ചാക്യാരുടെ അനുസ്മരണം നടത്തും. പൂന്തോട്ടം ആയുർവേദാശ്രമം ചീഫ് ഫിസിഷ്യൻ ഡോ. രവീന്ദ്രനാഥ് ആശംസകൾ നേർന്നു സംസാരിക്കും. മാധവമാതൃഗ്രാമം മാനേജിംഗ് ട്രസ്റ്റി ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ സ്വാഗതവും കൃഷ്ണ രവീന്ദ്രനാഥ് നന്ദിയും രേഖപ്പെടുത്തും.
തുടർന്ന് ശക്തിഭദ്രകവിയുടെ ആശ്ചര്യചൂഡാമണി നാടകത്തിന്റെ രണ്ടാമങ്കമായ ശൂർപ്പണഖാങ്കം കൂടിയാട്ടവും നിണത്തോടുകൂടി ഇതോടൊപ്പം അരങ്ങേറും. ശ്രീരാമൻ അമ്മന്നൂർ മാധവ ചാക്യാർ, സീത മാർഗി അഞ്ജന എസ് ചാക്യാർ, ലളിത ഡോ.ഭദ്ര പി.കെ.എം, ലക്ഷ്മണൻ നേപത്യ ശ്രീഹരി ചാക്യാർ, ശൂർപ്പണഖ ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ.
മിഴാവിൽ കലാമണ്ഡലം രവികുമാർ, നേപത്യ ജിനേഷ്, കലാമണ്ഡലം വിജയ്, കലാമണ്ഡലം രാഹുൽ ടി.എസ്, കലാമണ്ഡലം അഭിമന്യു, കലാമണ്ഡലം ഹരികൃഷ്ണൻ, കലാമണ്ഡലം അതുൽ, എടക്ക കലാനിലയം രാജൻ, താളം കലാമണ്ഡലം സുമിത, ചുട്ടി കലാമണ്ഡലം സുധീഷ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive