കോന്തിപുലം പാടശേഖരത്തിലെ പ്രജനന കാലത്തെ മീൻപിടുത്തം വംശനാശം നേരിടുന്ന നാടൻ മീനുകൾക്ക് ഭീഷണി

മാപ്രാണം : പുതുമഴയുടെ ആരംഭത്തോടെ വെള്ളത്തിന്റെ ഊക്കിന്റെ ചാഞ്ചാട്ടത്തിനും ഒപ്പം നാടൻ മീനുകളുടെ വെള്ളിമീൻ ചാട്ടം കാണാൻ കോന്തിപുലം പാടശേഖരത്തിൽ ജനസഞ്ചയം ഇത് മനോഹരമായ കാഴ്ച എന്നതിലുമപ്പുറം വംശനാശം നേരിടുന്ന അപൂർവ്വ ഇനം മീനുകളുടെ കഷ്ടകാലവുമണന്ന് ആരും മനസ്സിലാക്കുന്നില്ല. ഇക്കാലം നടൻ മീനുകളുടെ പ്രജനന കാലം ആയതിനാൽ 2010 ലെ കേരള ഉൾനാടൻ ഫിഷറിസ് അക്വാകൾച്ചറൽ നിയമം അനുസരിച്ച് മീൻപിടുത്തം കർശനമായും നിരോധിച്ചിടുണ്ട്.

ലോകത്തിലെ തന്നെ ചില അപൂർവ്വ ഇനം മത്സ്യങ്ങളുടെ വംശം ഇവിടെ മാത്രമേ അവശേഷിച്ചിട്ടുള്ളൂ എന്ന് വിദഗ്ധർ വിലയിരിത്തിയിട്ടും നിയമം നടപ്പാക്കേണ്ടവർ ഇപ്പോഴും ഉറക്കത്തിലാണെന്നതും നമ്മുടെ ഭരണരീതിയുട പൊതു സ്വാഭാവത്തിലേയ്ക്കും പോരായ്മയിലേക്കും ആണ് വിരൽ ചൂണ്ടുന്നത്.


നമ്മുടെ പാരിസ്ഥിതിക പ്രശ്നങ്ങൾ ഇത്ര മാത്രം രൂക്ഷമായി തുടരുന്നതിനുള്ള പ്രധാന കാരണം ഇതുപോല ഉള്ള ഉദാസിനതകൾ തന്നെയാണ്. നാടൻ മത്സ്യങ്ങളായ പള്ളത്തി, മുഷി തുടങ്ങിയവ മിക്കവാറും വംശനാശം സംഭവിച്ച അവസ്ഥയിലുമാണ്. ഒറ്റാൽ എന്നറിയപ്പെടുന്ന ഉപകരണം ഉപയോഗിച്ച് ഇവയേ പുർണ്ണമായും വേട്ടയാടുന്നു. ശുദ്ധജലമത്സ്യങ്ങളുടെ ജീവിതം കാലവർഷ തുലാവർഷങ്ങളെ ആശ്രയിച്ച് ആണ്.

കാലാവസ്ഥ വ്യതിയാനം ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുന്ന സന്ദർഭത്തിൽ നമ്മുടെ അപൂർവ ഇനം ജലസമ്പത്തുക്കളെ എന്ത് വില കൊടുത്തും സംരക്ഷിക്കണമെന്ന് മാടായിക്കോണം ഗ്രാമവികസന സമിതി ആവശ്യപ്പെട്ടു. നമ്മുടെ പരിസ്ഥിതിയെ കാത്തു സംരക്ഷിക്കുന്ന ഈ ദുഷ്പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്നവർക്കെതിര സത്വര നടപടികൾ കൈക്കൊളളണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കിഴുത്താണി അദ്ധ്യക്ഷത വഹിച്ചു. എം.കെ മോഹനൻ , പി.മുരളി കൃഷ്ണൻ , സി. നരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page