വിവരാവകാശ നിയമപഠനത്തിൽ നേട്ടവുമായി ക്രൈസ്റ്റ് ബി.ബി.എ വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ ബി.ബി.എ ബിരുദ ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികളും ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്മെന്റ് ഇൻ ഗവണ്മെന്റ്, തിരുവനന്തപുരം നടത്തുന്ന വിവരാവകാശ നിയമപഠന കോഴ്സ് വിജയകരമായി പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടി. 8 വിഭാഗങ്ങളിലായി സമഗ്ര പഠനത്തിനു ശേഷം ഓൺലൈൻ പരീക്ഷ വിജയിച്ചാണ് വിദ്യാർത്ഥികൾ ഈ നേട്ടം സ്വന്തമാക്കിയത്.

വിദ്യാർത്ഥികൾക് വിവരാവകാശത്തെ കുറിച്ച് ആഴത്തിൽ അറിവ് ലഭിക്കുന്നതിനോടൊപ്പം വിവരാവകാശ നിയാമത്തിന്‍റെ സാദ്ധ്യതകൾ ഉപയോഗിച്ച് സജീവസാമൂഹിക ഇടപെടലുകൾക് ഈ പഠനം ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പഠനത്തിനുശേഷം വിവരാവകാശ അപേക്ഷകൾ തയ്യാറാക്കുക, സമർപ്പിച്ച അപേക്ഷകളുടെ തൽസ്ഥിതി മനസിലാക്കുക, അപ്പീൽ നടപടി ക്രമങ്ങൾ വിശദീകരിക്കുക, വിവരാവകാശ നിയമത്തെ കുറിച്ച് സൗജന്യ ബോധവത്കരണ ക്ലാസുകൾ നടത്തുക എന്നെ സേവനങ്ങൾ സൗജന്യമായി നൽകുന്നതിനു വിദ്യാർത്ഥികൾ പ്രാപ്തരാണ്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O