തൃശ്ശൂർ ജില്ല മാസ്റ്റേഴ്സ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ജൂൺ 16,17,18 തീയതികളിൽ ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലാ ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷന്‍റെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ല മാസ്റ്റേഴ്സ് ബാഡ്മിൻടൺ ടൂർണമെന്റ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമിയിൽ വച്ച് ജൂൺ 16, 17, 18 തീയതികളിൽ സംഘടിപ്പിക്കുന്നു.

അന്തർദേശീയ തലത്തിലും ദേശീയ തലത്തിലും പങ്കെടുത്തിട്ടുള്ള നിരവധി താരങ്ങൾ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നു. 35 വയസ്സ് മുതൽ 75 വയസ്സു വരെയുള്ളവർക്ക് ആണ് മത്സരങ്ങൾ. സ്ത്രീകൾക്കും പുരുഷന്മാർക്കും സിംഗിൾസിലും ഡബിൾസിലും പ്രത്യേക മത്സരങ്ങൾ ഉണ്ടായിരിക്കും.

മത്സരങ്ങൾക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ക്രൈസ്റ്റ് അക്വാറ്റിക് അക്കാദമി പ്രസിഡണ്ട് സ്റ്റാൻലി ലാസർ, സെക്രട്ടറി പീറ്റർ ജോസഫ്, ട്രഷറർ ടോമി മാത്യു എന്നിവർ അറിയിച്ചു.

You cannot copy content of this page