അമിത് ഷായുടെ കേരള സന്ദർശനത്തിനിടെ സുരക്ഷ വീഴ്ച്ച – മന്ത്രിമാരുടെ കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

ഇരിങ്ങാലക്കുട : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാജിക്കെതിരെ കേരളത്തിൽ നടന്നത് സർക്കാർ സ്പോൺസേർഡ് ആക്രമണമാണെന്ന് എന്ന് യുവമോർച്ച. അമിത് ഷായുടെ കേരള സന്ദർശനത്തിനിടെ കേരള സർക്കാരിന്റെ സുരക്ഷ വീഴ്ച്ചയിൽ പ്രതിഷേധിച്ചുകൊണ്ട് ഇരിങ്ങാലക്കുടയിൽ മുഖ്യമന്ത്രി വി ഡി സതീശന്റെയും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയുടെയും യുവജനക്ഷേമ വകുപ്പ് മന്ത്രി ഓ ജെ ജനീഷിന്റെയും കോലം കത്തിച്ച് യുവമോർച്ച തൃശ്ശൂർ സൗത്ത് ജില്ലാ കമ്മിറ്റി പ്രതിഷേധം നടത്തി.



ബിജെപി തിരുവനന്തപുരം സൗത്ത് ജില്ല അധ്യക്ഷൻ മുക്കംപാലമൂട് ബിജുവിനെ അക്രമിച്ചത്തിലൂടെ കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാനാണ് യൂത്ത് കോൺഗ്രസ്‌ ശ്രമിക്കുന്നതെന്ന് യുവമോർച്ച ആരോപിച്ചു. യൂത്ത് കോൺഗ്രസിനെ നിലക്ക് നിർത്താൻ മന്ത്രിയായ സംസ്ഥാന അധ്യക്ഷൻ ഓ ജെ ജനീഷിന് സാധിച്ചില്ലെങ്കിൽ സ്വന്തം വീട്ടിൽ കയറാൻ പോലും ജില്ലയിൽ കാല് കുത്താൻ അനുവദിക്കിലല്ലെന്ന് യുവമോർച്ച ജില്ലാ അധ്യക്ഷൻ കെ എം ലാൽ പ്രസ്ഥാവിച്ചു.



പ്രതിഷേധ പ്രകടനം ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ സുബീഷ് നിർവഹിച്ചു. യുവമോർച്ച തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് കെ എം ലാൽ അധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി എൻ ആർ ഹരിപ്രസാദ് സ്വാഗതാവും യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ജിനു ഗിരിജൻ നന്ദിയും പറഞ്ഞു.



ബിജെപി ജില്ലാ സെക്രട്ടറി അജീഷ് പൈക്കാട്ട്, യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ആശിഷ ടി രാജ്, ജില്ലാ സെക്രട്ടറിമാരായ ശ്രീരാജ്, ഷൈബിൻ എന്നിവർ നഗരസഭ ബസ്റ്റാൻഡിൽ നടന്ന പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page