ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാർ നൽകി വരുന്ന മികച്ച അധ്യാപകർക്കുള്ള സംസ്ഥാന അവാർഡിന് അർഹനായ ഇരിങ്ങാലക്കുട നഗരസഭാ മടത്തിക്കര പതിനാറാം വാർഡ് സ്വദേശി ജിനിൽ ജോണിന് വാർഡിൽ സ്വീകരണം നൽകി. എം എൽ എ അഡ്വ തോമസ് ഉണ്ണിയാടൻ അദ്ദേഹത്തെ അനുമോദിച്ചു. തലോർ സെന്റ് തെരസിറ്റാസ് യു.പി സ്കൂളിലെ കായിക വിഭാഗം അധ്യാപകനാണ് ജെനിൽ ജോൺ. സ്വീകരണ ചടങ്ങിൽ വാർഡ് കൗൺസിലർ എം എസ് ദാസൻ, മുൻ കൗൺസിലർ ബിജു ലാസർ, പ്രൊഫ. ജോൺ സണ്ണി ഷിബു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ജെനിലിന്റെ ഇതുവരെയുള്ള 16 വർഷത്തെ സർവീസിൽ കായിക മത്സരങ്ങൾ നടന്ന 14 കൊല്ലവും താൻ പഠിപ്പിച്ചിരുന്ന സ്കൂളുകളെ ചാമ്പ്യൻമാർ ആക്കുന്നതിൽ ( St. Josephs UP School, Pangarappilly & St. Terasitas UP School, Thalore) നിർണ്ണായക പങ്കു വഹിക്കാൻ ജെനിലിന് സാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ ആരോഗ്യവും മറ്റും മെച്ചപ്പെടുത്തുന്നതിനു കൃത്യമായ ഇടവേളകളിൽ വെള്ളം കുടിപ്പിക്കുന്നതിനുള്ള ‘വാട്ടർ ബെൽ ‘ സംവിധാനം സ്കൂളുകളിൽ നടപ്പിലാക്കിയതിന്റെ സൂത്രധാരൻ കൂടിയാണ് ജെനിൽ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



