ഇരിങ്ങാലക്കുട : കാസാൻഡ്ര ഫാഷൻ ഹബ്ബിന്റെ ആഭിമുഖ്യത്തിൽ കൊടുങ്ങലൂരിൽ നടന്ന ‘മിസ് ടീൻ പ്രൈഡ് ഓഫ് കേരള’ ബ്യൂട്ടി പേജന്റിൽ സെക്കൻഡ് റണ്ണറപ്പ് പട്ടം ഇരിങ്ങാലക്കുട സ്വദേശിനി സഷ്മിര മേനോൻ സ്വന്തമാക്കി. സാഹിത്യകാരൻ സതീഷ് മഠത്തിലിന്റെയും രശ്മി നായരുടെയും മകളാണ് സഷ്മിര.
ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെന്റിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ സഷ്മിര, അന്താരാഷ്ട്ര പട്ടങ്ങൾ ഉൾപ്പെടെ ഇതിനകം പതിമൂന്നോളം ടൈറ്റിലുകൾ സ്വന്തമാക്കിയിട്ടുള്ള മിടുക്കിയാണ്. പഠനത്തിനൊപ്പം പേജന്റ് വേദികളിലും തിളങ്ങുന്ന സഷ്മിര, ഈ രംഗത്ത് ഇനിയും ഉയരങ്ങൾ കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ്. പ്രായത്തിൽ കവിഞ്ഞ ആത്മവിശ്വാസവും അവതരണശൈലിയുമാണ് സഷ്മിരയെ വ്യത്യസ്തയാക്കുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


