ഇരിങ്ങാലക്കുട : ഗവ. മോഡൽ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന 16-ാം റവന്യൂ ജില്ലാ കേരള സ്കിൽ ഫെസ്റ്റിവൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം നിർവഹിച്ചു. 3 വിഭാഗങ്ങളിലായി 50 സ്റ്റാളുകളും NSS , CGCC എന്നിവയുടെ നിരവധി സ്റ്റാളുകളും മേളയുടെ മാറ്റുകൂട്ടുന്നു. പത്തോളം തൽസമയ മത്സരങ്ങൾ ഇന്ന് നടന്നു. ഒൻപതു മത്സരങ്ങൾ നാളെ നടക്കും . തൽസമയ മത്സരങ്ങളിൽ 254 കുട്ടികൾ പങ്കെടുക്കും .മേള നാളെ സമാപിക്കും.
തൃശ്ശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഷൈല ടി , തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി കെ സുധീഷ്, ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രവീൺസ് ഞാറ്റുവേട്ടി, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി എ പോൾ , നഗരസഭ സ്വീകരണ കമ്മിറ്റി & കൗൺസിലർ, ചെയർപേഴ്സൺ പി വി ശിവകുമാർ, നഗരസഭ കൗൺസിലർ ഡെലി സിജു യോഹന്നാൻ, എറണാകുളം ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ബിയാ ട്രിസ് മരിയ പി എക്സ്, തൃശൂർ വിഎച്ച് എസ് ഇ അസിസ്റ്റൻറ് ഡയറക്ടർ റഹീന കെ എ , DPC-SSK തൃശ്ശൂർ സാലിഹ്പുളിയൻഞ്ഞാലിൽ പ്രദർശനസ്റ്റാളുകൾ സന്ദർശിച്ചു. CGCC യുടെ സെമിനാർ സെമിനാർ ഹാളിൽ നടന്നു. പ്രശസ്ത മെന്റലിസ്റ്റ് ദോ എം പി റഷീദ് സെമിനാറിന് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

