ആദ്യ ദിനം സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര സൗകര്യം ഇരിങ്ങാലക്കുടയിൽ നിന്ന് പ്രയോജനപ്പെടുത്തിയത് 1780 സ്ത്രീകൾ – കൂടുതൽ പേർ മതിലകം – മെഡിക്കൽ കോളേജ് , ഇരിങ്ങാലക്കുട – ചോറ്റാനിക്കര സർവീസുകളിൽ

ഇരിങ്ങാലക്കുട : പ്രിയദർശിനി സൗജന്യ യാത്രയുടെ ഭാഗമായി ആദ്യ ദിനമായ ജൂൺ 15 ന് ഇരിങ്ങാലക്കുട ഓപ്പറേറ്റിങ് സെൻററിൽ നിന്നും ആകെ ഗ്രമ വണ്ടിയടക്കം 8 സർവീസുകളിൽ കയറിയ സ്ത്രീ യാത്രക്കാരുടെ എണ്ണം ആകെ 1780.



ഏറ്റവും കൂടുതൽ സ്ത്രീ യാത്രക്കാർ കയറിയ സർവീസുകൾ മതിലകം മെഡിക്കൽ കോളേജ് രണ്ട് ഇരിങ്ങാലക്കുട ചോറ്റാനിക്കര രണ്ടു ബസ്സുകളിലും 289 സ്ത്രീകൾ ആദ്യദിനം സൗജന്യ യാത്രാസൗകര്യം പ്രയോജനപ്പെടുത്തി. കയറിയത് ഗുരുവായൂർ സർവീസ് രണ്ടാം സ്ഥാനത്ത് 233 സ്ത്രീ സൗജന്യ യാത്രക്കാർ. ഗ്രാമവണ്ടിയിൽ കയറിയ സൗജന്യ സ്ത്രീ യാത്രക്കാരുടെ എണ്ണം 180.



ആദ്യദിനം ഓടിയ എല്ലാ ട്രിപ്പുകൾ അടക്കമാണ് യാത്രക്കാരുടെ കണക്കുകൾ കെ എസ് ആർ ടി സി അധികൃതർ ലഭ്യമാക്കിയത്.

ഇരിങ്ങാലക്കുടയിൽ നിന്നും പ്രിയദർശിനി സൗജന്യ യാത്ര സൗകര്യമുള്ള ബസ്സുകൾ

5.30 AM ഗുരുവായുർ, 5.20 AM എറണാകുളം, 6.20 AM ചോറ്റാനിക്കര (തിങ്കൾ മുതൽ വെള്ളി വരെ മാത്രം), 6.20 AM മതിലകം (7:00 AM മയിലകത്ത് നിന്ന്. മഡിക്കൽ കോളേജ്), 8.30 AM ആലുവ (തിങ്കൾ മുതൽ വെള്ളി വരെ മാത്രം)

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page