പൂമംഗലം : പൂമംഗലം ഗ്രാമപഞ്ചായത്തിന്റെയും പൂമംഗലം ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ എ.എം.എ.ഐ ഇരിങ്ങാലക്കുട ഏരിയയുടെ സഹകരണത്തോടെ പഞ്ചായത്തിലെ 5,6,7,8,9,10,11 വാർഡുകളിലെ തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾക്കായുള്ള മഴക്കാല രോഗപ്രതിരോധ മെഡിക്കൽ ക്യാമ്പും പരിശോധനയും, ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തമ്പി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിതിൻ ഗോപി അധ്യക്ഷം വഹിച്ച ചടങ്ങിൽ മെഡിക്കൽ ഓഫീസർ സ്വാഗതവും ബോധവൽക്കരണവും നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സമസ്യ മുരളി യോഗ ദിന പരിപാടികളുടെ പഞ്ചായത്ത് തല പ്രഖ്യാപനം നടത്തി.
എ.എം.എ.ഐ ഇരിങ്ങാലക്കുട ഏരിയയെ പ്രതിനിധീകരിച്ചു കൊണ്ട് ഡോ. ഹരിദാസ്, ഡോ. ദൃശ്യ , എഫ് എച്ച് സി – ജെ എച്ച് ഐ അനിൽ കുമാർ, ശർമിള, സ്മിത എന്നിവർ സംസാരിച്ചു. ഔഷധസസ്യ വിതരണം,എഫ് എച്ച് സി യുടെ നേതൃത്വത്തിൽ എൻ സി ഡി സ്ക്രീനിംഗ് എന്നിവയും നടത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





