ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്‌കൂളിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള എം.എൽ.എ എജ്യുക്കേഷൻ അവാർഡ് ദാനം നടന്നു. അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ. എ. ഉദ്ഘാടനം നിർവ്വഹിച്ചു.. SNES പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ SNES ചെയർമാൻ പി.കെ. പ്രസന്നൻ, സെക്രട്ടറി റോളി ചന്ദ്രൻ , ജോ. സെക്രട്ടറി സജിതൻ കുഞ്ഞിലികാട്ടിൽ , വാർഡ് കൗൺസിലർ ശ്രീലക്ഷ്മി മനോജ് , ട്രഷറർ സുനി ലാൽ എന്നിവർ സംസാരിച്ചു . എം . എൽ. എ . എക്സലൻസ് അവാർഡ് കോഡിനേറ്റർ മിനി മോഹൻദാസ് മുഖ്യാതിഥിയായിരുന്നു.
100% വിജയം നേടിയ സ്‌കൂളിനുള്ള പുരസ്കാരം അഡ്വ. തോമസ് ഉണ്ണിയാടൻ എം. എൽ. എ. യിൽ നിന്ന് പ്രിൻസിപ്പൽ ഹരീഷ് മേനോനും മാനേജ്മെൻ്റ് ഭാരവാഹികളും ചേർന്ന് ഏറ്റു വാങ്ങി . SMC ചെയർമാൻ ഡോ. ടി. കെ. ഉണ്ണികൃഷ്ണൻ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഗീത രവീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





