മണ്ണൂർക്കാവ് വനദുർഗാ പുരസ്കാരം സദനം കൃഷ്ണൻകുട്ടിക്ക്

ഇരിങ്ങാലക്കുട : കൊല്ലം മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിൻ്റെ വനദുർഗാ പുരസ്കാരം കഥകളിയാചാര്യൻ സദനം കൃഷ്ണൻകുട്ടിക്ക് സമ്മാനിക്കും. മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിനോടനുബന്ധിച്ച് ഏർപ്പെടുത്തിയതാണ് പുരസ്കാരം.

ഓഗസ്റ്റ് 24 ഞായറാഴ്ച വൈകിട്ട് നാലിന് മണ്ണൂർക്കാവ് ക്ഷേത്രത്തിൽ നടക്കുന്ന സമ്മേളനത്തിൽവച്ച് പുരസ്കാരം സമ്മാനിക്കും. സാംസ്കാരികവകുപ്പ് ഡയറക്ടർ ദിവ്യ എസ്. ആയ്യർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ രവി മൈനാഗപ്പള്ളി അധ്യക്ഷതവഹിക്കും.

ബി. അജയകുമാർ പുരസ്കാര സമർപ്പണം നടത്തും. ഡോ. പി.കെ. ഗോപൻ, കലാമണ്ഡലം പ്രശാന്ത് എന്നിവർ പ്രസംഗിക്കും. തുടർന്ന് നടക്കുന്ന ഉത്തരാസ്വയംവരം കഥകളിയിൽ സദനം കൃഷ്ണൻകുട്ടി ദുര്യോധനനായി രംഗത്തെത്തും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page