വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച തൃശൂർ റീജണൽ തീയേറ്ററിൽ സംഗീത കലാനിധി നെയ്‌വേലി ആർ സന്താനഗോപാലൻ നയിക്കുന്ന സ്വരസംഗമം – ദി എപ്പിക്ക് ക്വയർ എന്ന സവിശേഷതയാർന്ന സംഗീത പരിപാടി അവതരിപ്പിക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കയിൽ പ്രവർത്തിച്ചുവരുന്ന സംഗീത സ്ഥാപനമായ വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ ജനുവരി 7 ഞായറാഴ്ച തൃശൂർ റീജണൽ തീയേറ്ററിൽ വെച്ച് സ്വരസംഗമം – ദി എപ്പിക്ക് ക്വയർ എന്ന സവിശേഷതയാർന്ന സംഗീത പരിപാടി അവതരിപ്പിക്കുന്നു.

പ്രശസ്ത സംഗീത വിദ്വാൻ സംഗീത കലാനിധി നെയ്‌വേലി ആർ സന്താനഗോപാലൻ വിദേശ രാജ്യങ്ങളിൽ നിരവധി വർഷങ്ങളായി എപ്പിക് എക്വയർ അവതരിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ നൂറിൽ പരം സംഗീതജ്ഞരും ഗുരുക്കന്മാരും വിദ്യാർത്ഥികളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതിൽ പങ്കെടുക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ അവതരിപ്പിക്കുന്നത്.

സ്വര സംഗമം എന്നത് ഒരു പ്രതിഭാ സംഗമം കൂടിയാണ് നെയ്‌വേലി സന്താനഗോപാലന്റെ ശിക്ഷണത്തിൽ വിദ്വാന്മാർ ഗുരുക്കന്മാർ സംഗീത വിദ്യാർഥികൾ കേരളത്തിന്റെ അകത്തും പുറത്തും നിന്ന് എത്തിയവർ സംഗീതത്തിന്‍റെ ഒരേ രീതിയിലേക്ക് വരുന്നു എന്നത് ഒരു പ്രത്യേകതയാണ്.

വളരെ വ്യത്യസ്തമായ വിരളമായ കൃതികൾ, രാഗങ്ങൾ, ജനപ്രിയ കൃതികൾ സ്വരങ്ങൾ മാത്രമുള്ള കൃതികൾ, പ്രാചീന തമിഴ് സാഹിത്യകൃതികൾ, മലയാളം സംസ്കൃതം ഭാഷാ കൃതികൾ ദേശഭക്തി ഉളവാക്കുന്ന കൃതികൾ എല്ലാം കോർത്തിണക്കി അവതരിപ്പിക്കുന്നു.

ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് തൃശൂർ റീജണൽ തീയറ്ററിൽ വെച്ച് സ്വര സംഗമം പ്രശസ്ത വീണ വിദ്വാൻ എ. അനന്തപത്മനാഭൻ വിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് സംഗീത കലാനിധി ഗുരു നെയ്‌വേലി സന്താനഗോപാലന്‍റെ നേതൃത്വത്തിൽ നൂറിൽപരം സംഗീതജ്ഞർ പ്രത്യേകം തയ്യാറാക്കിയ സ്റ്റേജിൽ പാടുന്നതായിരിക്കും.

ഈ പരിപാടിയിലേക്ക് സംഗീത ആസ്വാദകർക്ക് സൗജന്യ പ്രവേശനവും ഉണ്ടായിരിക്കും എന്ന് സംഘടകരായ വരവീണ സ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ ശ്രീവിദ്യ വർമ്മ, വിദ്യാലയത്തിലെ അധ്യാപകരായ സുധാ മാരാർ, ഗോപീകൃഷ്ണൻ എന്നിവർ അറിയിച്ചു.

സ്വര സംഗമം വരവീണയുടെ യൂട്യൂബ് ചാനലിലും ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിലും അന്നേദിവസം 5 മണി മുതൽ തത്സമയം സംപ്രേക്ഷണം ഉണ്ടായിരിക്കും .

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page