ഇരിങ്ങാലക്കുട : റമദാൻ ആശംസകൾ നേരാനായി ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ കാട്ടുങ്ങച്ചിറ ജുമാമസ്ജിദ് സന്ദർശിച്ചു മസ്ജിദിലെത്തിയ ബിഷപ്പിനെ ടൗൺ ജുമ മസ്ജിദ് ഇമാം കബിർ മൗലവി കാട്ടുങ്ങച്ചിറ ജുമ മസ്ജിദ് ഇമാം ഷാനവാസ് അൽകാസിമി അസിസ്റ്റന്റ് ഇമാം അഷറഫ് ബാഖബി എന്നിവർ ചേർന്ന് സ്വികരിച്ചു.
മാനവികതയുടെ സന്ദേശം പൊതു സമൂഹത്തിന് നൽകുന്നതിന് പരസ്പര സഹവർതിത്വം ഉണ്ടാകേണ്ടത് അനിവാര്യതയാണന്നും നാടിന്‍റെ വികസനത്തിന് വേണ്ടി പരസ്പരം കൈകോർത്ത് മുന്നോട്ട് പോകാമെന്നും ബിഷപ് പറഞ്ഞു. ബിഷപി നോടൊപ്പം സെക്രട്ടറി ഫാ. ജെയിൻ കടവിൽ, പാസ്റ്ററൽ കൗൺസിൽ അംഗം ടെൽസൺ കോട്ടോളി എന്നിവരും ഉണ്ടായിരുന്നു.
മഹല്ല് കമ്മറ്റി പ്രസിഡന്റ് പി.എ.ഷഹിർ, നിസാർ അഷറഫ്, സെക്രട്ടറി റാഫി.വി.കെ, മുനിർ വി.എ.,പി.ടി.ആർ. അബ്ദുൾ സമദ്. എന്നിവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com