വൈവിധ്യം കൊണ്ടും ആശയങ്ങൾ കൊണ്ടും ഏറ്റവും കാലിക പ്രസക്തിയുള്ളതും സമ്പന്നവുമാണ് നഗരസഭ ഞാറ്റുവേല മഹോത്സവമെന്ന് തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഡേവിസ് മാസ്റ്റർ

ഇരിങ്ങാലക്കുട : കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം എന്ന ആപ്തവാക്യവുമായി ഇരിങ്ങാലക്കുട നഗരസഭ ഞാറ്റുവേല മഹോത്സവത്തിന്‍റെ ഏഴാംദിവസം ജനപ്രതിനിധി സംഗമത്തിന്റെ ഉദ്ഘാടനം നഗരസഭാ ടൗൺഹാളിൽ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവിസ് മാസ്റ്റർ നിർവ്വഹിച്ചു. വൈവിധ്യം കൊണ്ടും ആശയങ്ങൾ കൊണ്ടും ഏറ്റവും കാലിക പ്രസക്തിയുള്ളതും സമ്പന്നവുമാണ് നഗരസഭ ഞാറ്റുവേല മഹോത്സവമെന്ന് അദ്ദേഹം പറഞ്ഞു.

നഗരസഭ ചെയർമാൻ സുജ സഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് മുനിസിപ്പൽ കൗൺസിലർ അമ്പിളി ജയൻ സ്വാഗതവും മുനിസിപ്പൽ കൗൺസിലർ ജസ്റ്റിൻ ജോൺ നന്ദിയും രേഖപ്പെടുത്തി.

ചടങ്ങിന് മുൻ എം.പി പ്രൊഫസർ സാവിത്രി ലക്ഷമണൻ , മുൻ ഗവൺമെൻറ് ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ, മുൻ എം.എൽ.എ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ എന്നിവർ ആശംകളർപ്പിച്ച് സംസാരിച്ചു.

ചടങ്ങിൽ മുൻ നഗരസഭ ചെയർമാൻമാരായ ഇ.എം. പ്രസന്നൻ, സി. ഭാനുമതി, ബീവി അബ്ദുൾ കരീം, സോണിയ ഗിരി, മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ചിന്താ ധർമ്മരാജൻ, എം.ബി. രാജു മാസ്റ്റർ എന്നിവരെ ആദരിച്ചു.

continue reading below...

continue reading below..


ചടങ്ങിൽ വൈസ് ചെയർമാൻ ടി.വി ചാർളി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ വെള്ളാനിക്കാരൻ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേയ്ക്കാടൻ എന്നിവരുടെ സാന്നിദ്ധ്യവുമുണ്ടായി. മുൻ നഗരസഭ കൗൺസിലർമാർ , മുൻ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങീയവർ പങ്കെടുത്തു.

You cannot copy content of this page