ഓണം വിപണി സംയോജിത പച്ചക്കറി കൃഷി നടീൽ ഉദ്ഘാടനം

ആനന്ദപുരം : സി.പി.ഐ (എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുരിയാട് ലോക്കൽ കമ്മിറ്റിയിലെ ആനന്ദപുരം കൊടിയൻ കുന്നിൽ വെച്ച് ഓണം വിപണി സംയോജിത പച്ചക്കറി കൃഷി നടീൽ ഉദ്ഘാടനം നടന്നു. സി.പി.ഐ (എം) ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി വി.എ. മനോജ് കുമാർ തക്കാളി തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.

continue reading below...

continue reading below..


തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സംയോജിത കൃഷി സമിതിയുടെ ഏരിയാ കൺവീനർ ടി.ജി. ശങ്കരനാരായണൻ, സി.പി.ഐ (എം)മുരിയാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.എം. മോഹനൻ, അഡ്വ. കെ.എ. മനോഹരൻ, പി.ആർ ബാലൻ, എ.എം. ജോൺസൺ, വാർഡ് മെമ്പർ നിജി വത്സൻ, സി.ഡി.എസ് ചെയർ പേഴ്സൺ സുനിത രവി, മുരിയാട് സഹകരണ ബാങ്ക് ഡയറക്ടർ എ.സി ചന്ദ്രൻ, സനിത ഷിബു തുടങ്ങിയവർ സംസാരിച്ചു.

You cannot copy content of this page