സാന്ദ്രാനന്ദം നാരായണീയ പാരായണത്തിന് വൻ പങ്കളിത്തം

ഇരിങ്ങാലക്കുട : അഖില ഭാരത നാരായണീയ മഹോത്സവ സമതിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ വച്ച് നടത്തുന്ന വൈകുണ്ഠാമൃതത്തിൻ്റെ മുന്നോടിയായി ഇരിങ്ങാലക്കുട മേഖലയിൽ നടന്ന സാന്ദ്രാനന്ദം നാരായണീയ പാരായണത്തിന് ആയിരത്തിൽ അധികം അംഗങ്ങൾ പങ്കെടുത്തു.

വിഷ്ണു സഹസ്രനാമത്തോടുകൂടി തുടങ്ങിയ പാരായണത്തിൽ നരസിംഹാവതാരം, ശ്രീരാമാവതാരം, ശ്രീകൃഷ്ണാവതാരം, കാളിയമർദ്ദനം, ഗോവിന്ദ പട്ടാഭിഷേകം, കൃഷ്ണ രുഗ്മിണി പരിണയം, കുചേല ഗതി ,സന്താനഗോപാലം എന്നി ഭാഗങ്ങൾവളരെ ഭക്തിപൂർവ്വം അവതരിപ്പിച്ചു.

പാരായണത്തിന് ആചാര്യ ശ്രേഷ്ഠ കുലപതി ജയശ്രീ ശിവരാമൻ, ഇന്ദിര കുരിയക്കാട്ടിൽ, ചന്ന്ദ്രിക രാജു, ലളിതാംബാൾ, വിനീത ജയകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ഭക്തകൾ ഗോപികാനൃത്തം ചെയ്തു.

ആദ്യമായിട്ടാണ് ഇരിങ്ങാലക്കുടയിൽ ഇത്രയും അധികം ആളുകൾ പങ്കെടുത്തു സമ്പൂർണ്ണ നാരായണീയ പാരായണം നടക്കുന്നതെന്നും സംഘടകർ പറഞ്ഞു. മുരുക ഉപാസകനും ലയൺ മയൂര റോയൽ കിങ്ഡം ക്യാപ്റ്റൻ രജിത്കുമാർ ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു. ജിത ബിനോയ്‌, സന്തോഷ്‌ ചെറാക്കുളം, ജനാർദ്ദനൻ കാക്കര, റോളി ചന്ദ്രൻ, സുമേഷ് വി എസ് , രുദ്രൻ വാരിയർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page