മുരിയാട് : എംപറർ ഇമ്മാനുവൽ ചർച്ച് (സീയോൻ ) വിശ്വാസികളുടെ ശ്രമഫലമായി മുരിയാട് കോൺവെന്റിന് സമീപം ടൈൽ വിരിച്ച് നവീകരിക്കപ്പെട്ട റോഡിന്റെ ഉദ്‌ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു.
സീയോൻ സഭാ ആസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന കൂടാര തിരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി നാട്ടുകാർക്കുള്ള തിരുന്നാൾ സമ്മാനമായിട്ടാണ് ഒരു സംഘം സീയോൻ സഭാ വിശ്വാസികളുടെ മുൻ കൈയ്യിൽ റോഡിന്റെ നിർമ്മാണം പൂർത്തിയായത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വിജയൻ, വാർഡ് മെമ്പർ സരിത, എംപറർ ഇമ്മാനുവൽ ചർച്ച് പി.ആർ.ഒ ഡയസ് അച്ചാണ്ടി എന്നിവർ സംസാരിച്ചു.
സീയോൻ കൂടാര തിരുന്നാൾ 18 മുതൽ 30 വരെയുള്ള തീയതികളിലായി മുരിയാട് സീയോൻ സഭാ ആസ്ഥാനത്ത് നടന്നു വരികയാണ്. തിരുന്നാളുകൾക്കും ആഘോഷങ്ങൾക്കും ഒരു അനുകരണീയ മാതൃക സൃഷ്ടിച്ചു കൊണ്ടാണ് ഒരു പുതിയ റോഡ് നാടിന് സമർപിക്കപ്പെട്ടത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive