ഇരിങ്ങാലക്കുട : ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് നാഷണൽ ഗെയിംസിൽ പങ്കെടുക്കുന്ന കേരളാ ടീമിൽ താരങ്ങളെ നിറച്ചു ക്രൈസ്റ്റ് കോളേജ്. കഴിഞ്ഞ നാഷണൽ ഗെയിംസിൽ ക്രൈസ്റ്റ് കോളേജ് മികച്ച സംഭാവന നൽകിയത് പോലെത്തന്നെ ഇക്കൊല്ലവും ഒരു ഡസൺ താരങ്ങളും മറ്റൊരു ഡസൺ പൂർവ്വ വിദ്യാർത്ഥികളും ക്രൈസ്റ്റ് ഫാമിലിയിൽ നിന്നും കേരളാ ടീമിലേക്ക്.
വനിതാ വെയിറ്റ് ലിഫ്റ്റിംങ്ങിൽ സുഫ്ന ജാസ്മിൻ, നൈസ് മോൾ തോമസ് എന്നീ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും ബിസ്ന വർഗീസും ടീമിനൊപ്പം ചേരുന്നു. അത്‌ലറ്റിക്സിൽ ആൽബർട്ട്, റാഹിൽ സക്കീർ, അനശ്വര, റീബ എന്നിവരും പൂർവ്വ വിദ്യാർത്ഥിയായ അജിത്ത് ജോണും ടീമിൽ ഇടം പിടിച്ചു.
നെറ്റ് ബോൾ വനിതാ വിഭാഗത്തിൽ സ്നേഹ ടീമിൽ ഉണ്ട്. റഗ്ബി പുരുഷ വിഭാഗത്തിൽ അഭിനന്ദ് ഷാജിയെ കൂടാതെ പൂർവ്വ വിദ്യാർത്ഥികളായ മുഹമ്മദ് അനസ്, തോംസൺ സാബു എന്നിവരും ഉണ്ട്. വോളീബോൾ ടീമിൽ പൂർവ്വ വിദ്യാർത്ഥി ശ്രീഹരി, ഖോ ഖോയിൽ പൂർവ്വ വിദ്യാർത്ഥികളായ അഭിഷേകും സിബിനും ടീമിൽ ഇടംപിടിച്ചു
നെറ്റ്ബോൾ ടീം ക്രൈസ്റ്റ് സ്‌ക്വാഡ് എന്ന് വേണം പറയാൻ. വിദ്യാർത്ഥികളായ ജിഷ്ണു, അമൽ, ജയകൃഷ്ണൻ, ഹർഷിത്, കെവിൻ എന്നിവരും പൂർവ്വ വിദ്യാർത്ഥികളും കോളേജ് പരിശീലകരും ആയിരുന്ന നിതിൻ, അഭിലാഷ്, ഹംസ, രാഹുൽ, ജോസ് മോൻ, സാം, അഖിൽ ആന്റണി, അനിരുദ്ധൻ എന്നിവരും ടീമിൽ ഉണ്ട്.
ക്രൈസ്റ്റ് കോളേജിലെ വിവിധ സ്പോർട്സ് കൌൺസിൽ ഹോസ്റ്റലുകളും മാനേജ്മെന്റിന്റെ സഹായവുമാണ് സ്പോർട്സ് പെർഫോമൻസ് മികച്ചതാക്കാൻ സഹായിക്കുന്നത് എന്ന് കോളേജ് കായിക വിഭാഗം അഭിപ്രായപ്പെട്ടു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive