ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷന്റെ സ്നേഹസംഗമവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്റ്. ജോസഫ്സ് കോളേജിലെ അമ്പത്, നൂറ്റിഅറുപത്തിയേഴ് എൻ.എസ്.എസ്. യൂണിറ്റുകളുടെ സഹകരണത്തോടെ ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷന്റെ (AKWRF) സ്നേഹസംഗമവും മെഡിക്കൽ ക്യാമ്പും സെന്റ് ജോസഫ്സ് കോളേജിൽ വെച്ച് നടന്നു.

എകെഡബ്ലിയുആർഎഫ് സംസ്ഥാന വർക്കിങ് പ്രസിഡണ്ട് സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ച ചടങ്ങ് വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ അഞ്ജന ഉദ്ഘാടനം ചെയ്തു. സ്നേഹ സംഗമത്തോടൊപ്പം തന്നെ സൗജന്യ ആയുർവേദ ഹോമിയോപ്പതി, മെഡിക്കൽ ക്യാമ്പുകളും ഫിസിയോതെറാപ്പി സൗകര്യങ്ങളും അംഗങ്ങൾക്കുവേണ്ടി ഒരുക്കിയിരുന്നു.

ഡോ. വിഷ്ണു (സുധർമ്മ ഹോമിയോ റിസർച്ച് സെന്റർ, കൊടുങ്ങല്ലൂർ), ഡോ. അബ്ദുൾഖാദർ (മെഡിലീഫ് ആയുർവ്വേദ ഹോസ്പിറ്റൽ, കരൂപ്പടന്ന), ഡോ. സബിത ബഷീർ (ഡയറക്ടർ, മെഡിലീഫ് ആയുർവ്വേദ ഹോസ്പിറ്റൽ, കരൂപ്പടന്ന), ഡോ. ഏബൻ ജോൺസൺ (നൈസ്തിക ഫിസിയോതെറാപ്പി & റീഹാബിലിറ്റേഷൻ സെന്റർ) എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

എകെഡബ്ലിയുആർഎഫ് സംസ്ഥാന മുൻവൈസ് പ്രസിഡണ്ട് ബിജു പോൾ, തൃശൂർ ജില്ലാ പ്രസിഡണ്ട് താജുദ്ദീൻ, സെക്രട്ടറി ഷെറീന, ട്രഷറർ തസ്‌ലിൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ മിസ്. വീണ സാനി, ഡോ. ഉർസുല എൻ, മിസ്. മഞ്‌ജു ഡി എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. എകെഡബ്ലിയുആർഎഫിന്റെ വിവിധ മത്സരങ്ങളിൽ ജേതാക്കളായ സീമ തോമസ്, കവിത കേശവൻ, പ്രജോഭ്, മിനി, ഫൗസിയ എന്നിവർക്കുള്ള സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും പരിപാടിയിൽ വിതരണം ചെയ്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page