കാറളം : ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ വിജയി എൽ.എഫ്.സി.എച്ച്.എസ് ഇരിങ്ങാലക്കുട (580 പോയിന്റ് ), രണ്ടാം സ്ഥാനം ശ്രീകൃഷ്ണ എച്ച് എസ് എസ് ആനന്ദപുരം ( 544 പോയിന്റ് ), മൂന്നാം സ്ഥാനം നാഷണൽ എച്ച്എസ്എസ് ഇരിങ്ങാലക്കുട ( 461 പോയിന്റ് ).
ഒക്ടോബർ 31,നവംബർ 1,2 തീയ്യതീകളിലായി കാറളം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, കാറളം എ എൽ പി സ്കൂൾ, കമ്മ്യൂണിറ്റി ഹാൾ, ഹോളി ട്രിനിറ്റി ചർച്ച് ഹാൾ എന്നീ നാലു വേദികളിലായി 2500 ൽ അധികം വിദ്യാർത്ഥികൾ മൂന്നു ദിവസങ്ങളിലായി മത്സരങ്ങളിൽ പങ്കെടുതത്ത്.
തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാബാലൻ അധ്യക്ഷയായിരുന്നു. കാറളം വിഎച്ച്എസ്എസ് മാനേജർ കാട്ടിക്കുളം ഭരതൻ സമ്മാനദാനം നടത്തി.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് രമേശ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാർത്തിക ജയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മോഹനൻ വലിയാട്ടിൽ, കാറളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി റെനിൽ, വി എച്ച് എസ് സി കാറളം പ്രിൻസിപ്പൽ സജിത്ത് പി പി, എ എൽപിഎസ് കാറളം പിടിഎ പ്രസിഡണ്ട് എം സി സുജാത, കാറളം എൽപിഎസ് ഹെഡ്മിസ്ട്രസ് മഞ്ജു ടി എൻഎന്നിവർ സംസാരിച്ചു.
കാറളം എച്ച് എസ് ഹെഡ്മിസ്ട്രസ് ജിജി ആർ വി സ്വാഗതവും, സ്വീകരണ കമ്മിറ്റി കൺവീനർ സ്വപ്ന സി വി നന്ദിയും പറഞ്ഞു
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews