ഇരിങ്ങാലക്കുട : തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിൽ ഒന്നാം വർഷ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികളുടെ അദ്ധ്യയന വർഷത്തിന്‍റെ ആരംഭമായി “സാദ്ധ്യായം 2023 ” സംഘടിപ്പിച്ചു. ജേക്കബ് തോമസ് ഐ.പി.എസ് (റിട്ട) ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. കെ എം.അഹമ്മദ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
വിദ്യാർത്ഥികളും രക്ഷിതാക്കളും സന്നിഹിതരായിരുന്ന ചടങ്ങിൽ “ലഹരി വിമുക്ത കേരളം ” എന്ന വിഷയത്തിൽ റിട്ടയേഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.എം അബ്ദുൾ ജമാൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. കോളേജ് മാനേജർ കെ. പി. ജാതവേദൻ, പി.ടി.എ വൈസ് പ്രസിഡന്റ് കിഷോർ കുമാർ , സെക്രട്ടറി രാജി , വൈസ് പ്രിൻസിപ്പാൾ റിന്റോ ജോർജ് , ഹിന്ദി വിഭാഗം അദ്ധ്യക്ഷയും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറുമായ ഡോ. സി. റോസ് ആന്റോ , കോമേഴ്സ് അദ്ധ്യാപിക നേഹ ആന്റണി എന്നിവർ സംസാരിച്ചു.
ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ് കലോത്സവത്തിൽ നാടൻ പാട്ടിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികളെ മുഖ്യാതിഥി ജേക്കബ് തോമസ് കാഷ് അവാർഡും ഫലകങ്ങളും നല്ലി ആദരിച്ചു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O