സ്പീക്കർ എ.എൻ ഷംസീർ ഖേദം പ്രകടിപ്പിക്കണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ

സ്പീക്കർ എ.എൻ ഷംസീറിന്‍റെ വാക്കുകൾ വിശ്വാസ സമൂഹത്തിന് മുറിവേൽപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ
വിവാദങ്ങളിൽ നിന്ന് ഷംസീറിനെ ഗണപതി ഭഗവാൻ സംരക്ഷിക്കട്ടെ എന്നും ഉണ്ണിയാടൻ കൂട്ടിച്ചേർത്തു
(watch press conference live video below)

continue reading below...

continue reading below..

പത്രസമ്മേളനം : സ്പീക്കർ എ.എൻ ഷംസീറിന്‍റെ വാക്കുകൾ വിശ്വാസ സമൂഹത്തിന് പ്രത്യേകിച്ച് ഹിന്ദു വിശ്വാസ സമൂഹത്തിന് മുറിവേൽപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ. ഭരണഘടന പദവിയിലിരിക്കുന്ന അദ്ദേഹം ഒരിക്കലും ഇങ്ങനെ പറയാൻ പാടില്ലാത്തതായിരുന്നു. ഈ പ്രസ്താവന മൂലം ഇപ്പോൾ നാട്ടിൽ സമാധാന അന്തരീക്ഷം നഷ്ടപ്പെടാൻ സാഹചര്യം ഉണ്ടാവരുത്.

സ്പീക്കർ ഇപ്പോഴും അദ്ദേഹത്തിന്‍റെ പ്രസ്താവനയിൽ ഉറച്ചു നിൽക്കുകയാണ്, ഈ നിലപാട് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും കൂടുതൽ വിവാദങ്ങൾക്ക് കാരണമാവുകയും ചെയ്യും. അതിനാൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ച് ഉണ്ടായിട്ടുള്ള വിവാദങ്ങളും പ്രശ്നങ്ങളും ഒഴിവാക്കുകയും വേണമെന്ന് പത്രസമ്മേളനത്തിൽ തോമസ് ഉണ്ണിയാടൻ പറഞ്ഞു.


മതങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും അംഗീകരിച്ചു കൊടുക്കണം. വിവാദം നീണ്ടുപോകുന്നതോറും സമാധാന അന്തരീക്ഷത്തിന് കൂടുതൽ ഭംഗം വരും. ശാസ്ത്രവും മതവിശ്വാസവും കൂട്ടിക്കൊടുക്കേണ്ടതില്ല. മതവിശ്വാസങ്ങളെ ശാസ്ത്രത്തെയും ചരിത്രത്തെയും ഉപയോഗിച്ച് വിലയിരുത്തരുത്, ശാസ്ത്ര ബോധത്തെയും ചരിത്ര ബോധത്തെയും പോലെ തന്നെ മറ്റുള്ളവർക്ക് മുറിവേൽപ്പിക്കാതിരിക്കാനുള്ള സംസ്കാരബോധവും ഉണ്ടാകേണ്ടതാണ്. ഇപ്പോൾ ഉണ്ടായിട്ടുള്ള വിവാദങ്ങളിൽ നിന്ന് സ്പീക്കർ എ എം സംഷീറിനെ ഗണപതി ഭഗവാൻ സംരക്ഷിക്കട്ടെ എന്നും ഉണ്ണിയാടൻ കൂട്ടിച്ചേർത്തു.

കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നേതാക്കളായ റോക്കി ആൾക്കാരൻ, സേതുമാധവൻ എം കെ, പി.ടി ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

You cannot copy content of this page